Close

Fishermen Alerts

മൽസ്യ തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല

തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ പ്രദേശത്തും അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തും 16-08-2019 മുതൽ 18-08-2019 വരെ മൽസ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നിർദേശിക്കുന്നു.

തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ പ്രദേശത്ത് 19-08-2019 മുതൽ 20-08-2019 വരെ മൽസ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നിർദേശിക്കുന്നു.

16-08-2019 മുതൽ 17-08-2019 രാത്രി 11.30 വരെ കൊളച്ചിൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്കൻ തമിഴ്നാട് തീരത്ത് 3.3 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചിരിക്കുന്നു.

(Source:KSDMA-IMD-INCOIS)