ക്ലോസ്

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവം

01/04/2018 - 10/04/2018 Ambalapuzha

ആലപ്പുഴ ജില്ലാ ആസ്ഥാനത്ത് നിന്ന് 15 Km തെക്ക് അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അപൂര്‍വ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ വില്വമംഗലത്ത് സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരമാണ് [15th – 17th AD (790 M.E.)] അമ്പലപ്പുഴയില്‍ ക്ഷേത്രം നിര്‍മ്മിച്ചത്.

ക്ഷേത്രത്തിലെ 10 ദിവസം നീളുന്ന ആറാട്ട് ഉത്സവം കൊല്ലവര്‍ഷം , മീനമാസത്തിലെ അത്തം നാളില്‍ കൊടിയേറി (മാര്‍ച്ച്‌-ഏപ്രില്‍), തിരുവോണം നാളില്‍ ആറാട്ടോടെ സമാപിക്കുന്നു. താന്ത്രികപ്രധാനമായ വിവിധ ചടങ്ങുകളോടെയാണ് ഉത്സവം നടക്കുന്നത്. ഉത്സവദിവസങ്ങളില്‍ നടക്കുന്ന ഉത്സവബലി കണ്ടു തൊഴുന്നത് പുണ്യമാണെന്ന് ഭക്ത ജനങ്ങള്‍ വിശ്വസിക്കുന്നു. കുളത്തില്‍ വേല, തിരുമുമ്പില്‍ വേല, സേവ ഇവ വളരെ പ്രസിദ്ധമാണ്. 9-)ം ഉത്സവത്തിന് നടക്കുന്ന നാടകശാല സദ്യയില്‍, ഭഗവാന്‍ കണ്ണന്‍ നേരിട്ട് വന്ന് നെയ്‌ വിളമ്പുന്നു എന്നാണ് ഐതീഹ്യം. ആറാട്ട് ദിവസം ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്തും , ആറാട്ട് കഴിഞ്ഞുള്ള എഴുന്നള്ളത്തും ഏറെ നയനാനന്തകരമായ കാഴ്ചയാണ്.

  • അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം - വിളക്ക്
  • അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം - ലക്ഷദ്ദീപം
  • അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം -ആറാട്ട്