ക്ലോസ്

താല്പര്യമുള്ള സ്ഥലങ്ങള്‍

പാതിരാമണല്‍ ദ്വീപ്‌ ആലപ്പുഴ

പാതിരാമണൽ

കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ  വില്വമംഗലത്ത് സ്വാമിയാരുടെ മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമാണ് പ്രകൃതിരമണീയമായ ദ്വീപായ പാതിരാമണൽ എന്ന് ഐതിഹ്യം. ജൈവവൈവിധ്യമാര്‍ന്ന ഈ ചെറു ദ്വീപ്‌ ധാരാളം ദേശാടനപ്പക്ഷികളുടെ പറുദീസയാണ്. തണ്ണീര്‍മുക്കത്തിന്റെയും, കുമരകത്തിന്റെയും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ഈ ദ്വീപിലേക്ക് ജലമാര്‍ഗ്ഗം മാത്രമേ എത്താന്‍ സാധിക്കുകയുള്ളു .

 

 


 

ആര്‍ ബ്ലോക്ക്‌

 

 

ആര്‍-ബ്ലോക്ക്‌

ഈ പ്രദേശങ്ങള്‍ കേരളത്തിന്റെ തദ്ദേശീയമായ അഗ്രികൾച്ചറൽ എൻജിനീയറിങ്ങിന്റെ അത്ഭുത പ്രതിഭാസങ്ങളാണ്. ഇവ സന്ദർശകരെ ഹോളണ്ടിലെ തടയണകളെ ഓർമ്മിപ്പിക്കുന്നു. കായൽ പ്രദേശങ്ങളിൽ നിന്ന് ഭൂമി വീണ്ടെടുത്ത്‌ വരമ്പ് കെട്ടി സംരക്ഷിച്ചിരിക്കുന്നു. ഇവിടെ സമുദ്രനിരപ്പിന് 4 മുതൽ 10 അടി വരെ താഴ്ച്ചയിലാണ് ജനവാസവും, കൃഷിയും . കായലുകളെ ചുറ്റുന്ന കനാലുകൾക്ക് ചുറ്റുമുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ്.

 

 


 

കരുമാടിക്കുട്ടന്‍ കരുമാടിക്കുട്ടന്‍

അമ്പലപ്പുഴ-തിരുവല്ല റോഡില്‍ കരുമാടിയില്‍ സ്ഥിതിചെയ്യുന്നഒരു പ്രമുഖ

ബുദ്ധ തീർത്ഥാടന കേന്ദ്രമാണ്‌ ‘കരുമാടിക്കുട്ടന്‍’. ജില്ലാ ആസ്ഥാനത്തുനിന്ന് തെക്കു കിഴക്കോട്ട് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ കറുത്ത കരിങ്കല്ലിലുള്ള ഒരു പ്രത്യേക ബുദ്ധ പ്രതിമയാണ് ‘കരുമാടിക്കുട്ടൻ’. ഇന്ന് കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ഈ മണ്ഡപം . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ആളുകൾ അനുഗ്രഹം തേടാന്‍ വരുന്നു.

ദൂരം : അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 4 Km

അമ്പലപ്പുഴ ബസ്‌  സ്റ്റേഷനില്‍ നിന്ന് 4.5 Km

 


കുമാരകോടി

കുമാരകോടി

ആലപ്പുഴയ്ക്ക് 20 കിലോമീറ്റർ തെക്ക്, ആധുനിക കേരളത്തിലെ ഏറ്റവും മഹാന്മാരായ കവികളിൽ ഒരാളായ മഹാകവി കുമാരനാശാൻ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.. മലയാള സാഹിത്യത്തിലെ പി.ഡി ഷെല്ലി എന്നറിയപ്പെടുന്ന കുമാരനാശാൻ സാഹിത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയും, സാമൂഹിക പരിവര്‍ത്തനത്തിന് ആഹ്വാനം നല്‍കുകയും ചെയ്തിട്ടുണ്ട് .

 

 

 


 

ശാരദാ മന്ദിരം ശാരദാമന്ദിരം,മാവേലിക്കര

‘കേരള പാണിനി ‘ എന്നറിയപ്പെട്ടിരുന്ന, കവിയും ഭാഷാ പണ്ഡിതനുമായിരുന്ന ശ്രീ. എ ആർ ആർ രാജരാജവർമ്മ വലിയകോയിതമ്പുരാനോട്  മലയാള സാഹിത്യം കടപ്പെട്ടിരിക്കുന്നു. ശാരദ മന്ദിരം അദ്ദേഹത്തിൻറെ വസതിയായിട്ടാണ് നിർമ്മിച്ചത്. ഇപ്പോൾ ഇത് സംസ്ഥാനസർക്കാര്‍ ഏറ്റെടുത്ത് അദ്ദേഹത്തിന്റെ സ്മാരകമായി സംരക്ഷിച്ചുപോരുന്നു.

 

 

 


 

കൃഷ്ണപുരം കൊട്ടാരം

കൃഷ്ണപുരം കൊട്ടാരം

കാർത്തികപ്പള്ളി താലൂക്കില്‍ കായംകുളത്ത് സ്ഥിതിചെയ്യുന്ന, മാർത്താണ്ഡവർമ്മ മഹാരാജാവ് നിർമ്മിച്ച കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷത്തിന്റെ കഥ വിവരിക്കുന്ന ചുവര്‍ച്ചിത്രം പേരുകേട്ടതാണ്. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രങ്ങളിലൊന്നാണ് ഈ കലാരൂപം. ഈ കൊട്ടാര മ്യൂസിയത്തിൽ പുരാതന ശിൽപങ്ങൾ, പെയിന്റിംഗുകൾ, വെങ്കലപ്രതിമകൾ എന്നിവയുണ്ട്.

 

 

 


 

ആലപ്പുഴ ബീച്ച്

ആലപ്പുഴ ബീച്ച്

ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ പിക്നിക് കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ ബീച്ച്. ഇവിടുത്തെ കടല്‍പ്പാലം  137 വർഷം പഴക്കമുള്ളതാണ്. വിജയ ബീച്ച് പാർക്കിലെ വിനോദ സൗകര്യങ്ങൾ ബീച്ചിലെ ആകർഷണങ്ങളിലൊന്നാണ് . സന്ദർശകർക്ക് വളരെ ആകർഷകമായ ഒരു പുരാതന ലൈറ്റ് ഹൌസും ഇവിടെയുണ്ട്.

 

 

 


 

സീ വ്യൂ പാര്‍ക്ക്‌

ആലപ്പുഴ ബീച്ചിനെ അഭിമുഖീകരിച്ചുകൊണ്ടുള്ള സീ വ്യൂ പാര്‍ക്ക് ആകര്‍ഷകമാക്കിക്കൊണ്ട് ഒരു നീന്തല്‍കുളവും, ബോട്ടിംഗ് സൌകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

സീ വ്യൂ പാര്‍ക്ക്‌

പ്രവേശന ഫീസ്
3 വയസ്സ് മുതല്‍ 10 വയസ്സ് വരെ : 5 രൂപ
10 വയസ്സിനു മുകളില്‍ : 10 രൂപ
ഫോട്ടോ എടുക്കുവാനുള്ള അനുമതി – 15 രൂപ
വീഡിയോ എടുക്കുവാനുള്ള അനുമതി – 60 രൂപ
ബോട്ട് വാടക (10 മിനിറ്റിന്) :
2 സീറ്റുള്ള പെഡല്‍ബോട്ട് – 20 രൂപ
4 സീറ്റുള്ള പെഡല്‍ബോട്ട് – 30 രൂപ

 


വിജയ്‌ ബീച്ച് പാര്‍ക്ക്‌

വിജയ്‌ ബീച്ച് പാര്‍ക്ക്‌

ഈ പിക്നിക് സ്പോട്ടില്‍ കുട്ടികള്‍ക്കായുള്ള പാര്‍ക്കും,ബോട്ടിംഗ് ഉള്‍പ്പെടെയുള്ള  മറ്റുവിനോദോപാധികളും ഉണ്ട് .