ക്ലോസ്

ദുരന്ത നിവാരണം – കണ്‍ട്രോള്‍ റൂം : +91 9495003640, 0477 2238630, 1077

കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. സമുദ്രനിരപ്പിനു താഴെ കാണപ്പെടുന്ന ലോകത്തിലെതന്നെ അപൂര്‍വ്വ പ്രദേശങ്ങളില്‍ ഒന്നായ കുട്ടനാട് ആലപ്പുഴ ജില്ലയില്‍ സ്ഥിതിചെയ്യുന്നു. ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികളാണ് മണിമല, പമ്പ, അച്ചന്‍കോവില്‍. ആലപ്പുഴജില്ലയുടെ തീരപ്രദേശം ഏകദേശം 82 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്നു. 3 തീരദേശ താലൂക്കുകളും 18 വില്ലേജുകളും 19 പഞ്ചായത്തുകളും ഉള്‍പ്പെട്ട ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം, സുനാമി, ചുഴലിക്കാറ്റ് മുതലായ ദുരന്തങ്ങള്‍ കൂടുതലായി ബാധിക്കാറുണ്ട്. സമീപകാലത്തുണ്ടായ ഒാഖി ചുഴലിക്കാറ്റ് ജില്ലയെ സാരമായി ബാധിച്ചിട്ടുളളതാണ്. ആലപ്പുഴജില്ല പ്രധാനമായും നേരിടുന്ന ദുരന്തങ്ങള്‍ വെളളപ്പൊക്കം, വരള്‍ച്ച, ഇടിമിന്നല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റ്, രാസദുരന്തങ്ങള്‍, വാഹനാപകടങ്ങള്‍, ബോട്ടുദുരന്തങ്ങള്‍ എന്നിവയാണ്. ജില്ലാതലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി ജില്ലാ ദുരന്തനിവാരണ അതോറിറ്റക്ക് (DEOC) രൂപം നല്‍കിയിട്ടുളളതാണ്. അതോറിറ്റിയുടെ ഘടന താഴെപറയും പ്രകാരമാണ്.

ദുരന്ത നിവാരണം
നം സ്ഥാനപ്പേര് പേര് ഫോണ്‍ നമ്പര്‍
1 ചെയര്‍പേഴ്സണ്‍ ജില്ലാ കളക്ടര്‍ 0477 2251720, 9447129011
2 സഹ-ചെയര്‍ പേഴ്സണ്‍ (മുന്‍- ഒഫീഷ്യോ) ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് 04772253836, 9446564463
3 ചീഫ്എക്സിക്യൂട്ടീവ് ഓഫീസര്‍ ഡപൃൂട്ടികളക്ടര്‍ (ഡിസാസ്റ്റ്ര്‍മാനേജ്മെന്‍റ്) 8547610047
4 മെമ്പര്‍(മുന്‍-ഓഫീസര്‍) ജില്ലാപോലീസ് മേധാവി 0477-2239326, 9497996982
5 മെമ്പര്‍(മുന്‍-ഓഫീസര്‍) ഡിസ്ട്രിക്ട്മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) 0477-2252329
6 മെമ്പര്‍(മുന്‍-ഓഫീസര്‍) അസിസ്റ്റന്റ്‌ഡിവിഷനല്‍ ഓഫീസര്‍, ഫയര്‍ & റെസ്കൃൂ ഫോഴ്സ് 0477-2230303, 9497920114
7 മെമ്പര്‍(മുന്‍-ഓഫീസര്‍) ടെപൃൂട്ടിഡയറക്ടര്‍(ഫിഷറിസ്) 0477-2251103, 9496007028