ക്ലോസ്

കരുമാടിക്കുട്ടന്‍

ദിശ

അമ്പലപ്പുഴ-തിരുവല്ല റോഡില്‍ കരുമാടിയില്‍ സ്ഥിതിചെയ്യുന്നഒരു പ്രമുഖ ബുദ്ധ തീർത്ഥാടന കേന്ദ്രമാണ്‌ ‘കരുമാടിക്കുട്ടന്‍’. ജില്ലാ ആസ്ഥാനത്തുനിന്ന് തെക്കു കിഴക്കോട്ട് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ കറുത്ത കരിങ്കല്ലിലുള്ള ഒരു പ്രത്യേക ബുദ്ധ പ്രതിമയാണ് ‘കരുമാടിക്കുട്ടൻ’. ഇന്ന് കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ഈ മണ്ഡപം . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ആളുകൾ അനുഗ്രഹം തേടാന്‍ വരുന്നു.

ദൂരം : അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 4 Km

അമ്പലപ്പുഴ ബസ്‌  സ്റ്റേഷനില്‍ നിന്ന് 4.5 Km

ചിത്രസഞ്ചയം

  • കരുമാടിക്കുട്ടന്‍

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (108 കിലോമീറ്റര്‍ )

ട്രെയിന്‍ മാര്‍ഗ്ഗം

അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 4 കിലോമീറ്റര്‍

റോഡ്‌ മാര്‍ഗ്ഗം

അമ്പലപ്പുഴ ബസ് സ്റ്റേഷനില്‍ നിന്ന് 4.5 കിലോമീറ്റര്‍