ക്ലോസ്

മുതിര്‍ന്ന പൗരന്മാർ

തീയതി : 01/04/2018 - 31/03/2018 | മേഖല: സാമൂഹ്യനീതി വകുപ്പ്

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും  മാനസികോല്ലാസത്തിനും  വൈദ്യസഹായത്തിനും ആവശ്യമായ  സൌകര്യങ്ങള്‍  നല്‍കി  ഇത്തരം  ആളുകളെ  ഉത്പാദനപരവും  ക്രിയാത്മവുമായ  വാര്‍ദ്ധക്യത്തിലേയ്ക്ക്   നയിക്കുക  എന്ന  ലക്ഷ്യത്തോടെ  കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച്   നടപ്പിലാക്കി   വരുന്ന  പദ്ധതിയാണിത്.  വൃദ്ധജനങ്ങള്‍ക്കുളള   സംയോജിത   സംരക്ഷണ  പദ്ധതി   ഇതിനായി   തദ്ദേശ  സ്വയംഭരണ   സ്ഥാപനങ്ങള്‍,  സന്നദ്ധസംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍  എന്നിവയ്ക്ക്   കേന്ദ്രസര്‍ക്കാര്‍ ധനസഹായം  നല്‍കുന്നുണ്ട്.

  1. വൃദ്ധസദനങ്ങളുടെ   നടത്തിപ്പ്
  2. കുട്ടികൾ / യുവാക്കൾ, മുതിർന്ന പൗരന്മാർ എന്നിവർക്കിടയിലെ കൂട്ടായ്മയും,ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രോഗ്രാമുകൾ റീജിയണൽ റിസോഴ്സ് ആന്റ് ട്രെയിനിങ് സെന്ററുകൾ (ആർആർടിസി) വഴി നടത്താനും.
  3. ആർആർ.ടി.സികളിലൂടെ സജീവവും ഉൽപാദനക്ഷമവുമായ പ്രാധാന്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകൾ.
  4. ആശ്വാസകേന്ദ്രങ്ങളുടേയും   തുടര്‍  സംരക്ഷണ  കേന്ദ്രങ്ങളുടേയും    നടത്തിപ്പ്
  5.  വൃദ്ധര്‍ക്കായി വിവിധ സേവനങ്ങള്‍ നല്‍കുന്ന   കേന്ദ്രങ്ങള്‍ നടത്തുന്ന  പദ്ധതി

വിശദ വിവരങ്ങള്‍ക്കായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്‍റെ വെബ്പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

വൃദ്ധജനങ്ങള്‍ക്കുള്ള സംയോജിതപരിപാടിയിൽ ഓൺലൈനായി അപേക്ഷിക്കാൻ, ദയവായി സോഷ്യൽ ജസ്റ്റിസ് ആൻറ് എംപവർമെൻറ് ഗവൺമെന്റിന്റെ മിനിസ്ട്രി സ്കീം പോർട്ടൽ  സന്ദര്‍ശിക്കുക

ഗുണഭോക്താവ്:

വൃദ്ധര്‍

ആനുകൂല്യങ്ങള്‍:

മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമം, സുരക്ഷിതത്വം,മാനസികോല്ലാസം, വൈദ്യസഹായം