ക്ലോസ്

ടൂറിസം

ആലപ്പുഴ എന്ന വാക്ക് , ‘ആല’, ‘പുഴ’ എന്നീ രണ്ട് വാക്കുകളിൽ ചേര്‍ന്നതാണ്. ജർമ്മൻ നിഘണ്ടുകര്‍ത്താവായ    ഡോ.ഗുണ്ടര്‍ട്ടിന്റെ അഭിപ്രായമനുസരിച്ച് , ആല എന്ന വാക്കിനര്‍ത്ഥം വിശാലമായ എന്നാണ് . വിശാലമായ അറബിക്കടലും, അതിലേക്കൊഴുകുന്ന  നദികളുടെ ശൃംഖലയും ചേര്‍ന്ന പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ്  ആലപ്പുഴ . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഇന്ത്യൻ സാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സ്സൺ ‘ആലപ്പി’ (അന്നത്തെ ആലപ്പുഴ) സന്ദർശിച്ച വേളയില്‍ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട്  ആഹ്ലാദാദിരേകത്താല്‍  വിളിച്ചു പറഞ്ഞു, “ഇവിടെ പ്രകൃതി തന്റെ സകല  സൌന്ദര്യവും  ചൊരിഞ്ഞനുഗ്രഹിച്ചു , “ആലപ്പി , ഇത് കിഴക്കിന്റെ വെനിസ്” . അങ്ങനെ ടൂറിസം ഭൂപടത്തിൽ ആലപ്പുഴ രേഖപ്പെടുത്തപ്പെട്ടു . തുറമുഖം, കടല്‍പ്പാലം, റോഡുകള്‍ , തോടുകള്‍, ഇവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലങ്ങള്‍, ഇടമുറിയാത്ത നീണ്ട കടല്‍ത്തീരം – ഇവയെല്ലാമായിരിക്കാം, ആലപ്പുഴയെ കിഴക്കിന്റെ വെനിസ് എന്ന് വിളിക്കാന്‍ അദ്ദേഹത്തിന് പ്രചോദനമേകിയത്.   ആലപ്പുഴയ്ക്ക് അതിശയിപ്പിക്കുന്ന  ഒരു ഭൂതകാലമുണ്ട്.  ഇപ്പോഴത്തെ നഗരം   18-)o നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ  ദിവാനായിരുന്ന  രാജാകേശവദാസിനോട്  കടപ്പെട്ടിരിക്കുന്നുവെങ്കിലും ആലപ്പുഴയുടെ പേര് പ്രാചീന സാഹിത്യകൃതികളില്‍ പരാമര്‍ശിച്ചു കാണുന്നു. ക്രിസ്തുവിനു മുമ്പും, മദ്ധ്യകാലഘട്ടത്തിലും, ആലപ്പുഴക്ക്   പ്രാചീന ഗ്രീസുമായും , റോമുമായും   കച്ചവട  ബന്ധമുണ്ടായിരുന്നെന്ന്  ചരിത്രം പറയുന്നു. ഉദാഹരണത്തിന്, ആലപ്പുഴയ്ക്കടുത്തുള്ള പുരാതന തുറമുഖമായ  പുറക്കാട് അവർക്കു  ബരാസാണ്. പാര്‍സികള്‍, ഗുജറാത്തികൾ, മാമൻസ്, ആംഗ്ലോ-ഇൻഡ്യൻ  എന്നിങ്ങനെ വിവിധ ദേശക്കാരും, ഭാഷക്കാരും അന്ന് ആലപ്പുഴയില്‍ ഇടകലര്‍ന്നു വസിചിച്ചിരുന്നു. അവരുടെ പള്ളികളും,അമ്പലങ്ങളും, ആരധനാലയങ്ങളും  അന്ന് നിലനിന്നിരുന്ന വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളാണ് . അവ  വിലമതിക്കാനാവാത്ത  കാഴ്ച്ചകളൊരുക്കുന്നു.  കിഴക്കിന്റെ നെതർലന്റ്സ്  എന്നറിയപ്പെടുന്ന കുട്ടനാട്  പ്രദേശം മുഴുവന്‍ പ്രകൃതിരമണീയമാണ് .