ക്ലോസ്

കളക്ട്രേറ്റ്

ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമാണ് ജില്ലാ കളക്ട്രേറ്റ്. ഭരണസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് ജില്ലാ കളക്ടര്‍ ആണ്. ജില്ലാ കളക്ടര്‍ക്ക് കീഴില്‍, പൊതു വിഭാഗം, ഭൂമി ഏറ്റെടുക്കല്‍, ഭൂപരിഷ്കരണം, റവന്യൂ റിക്കവറി, തിരഞ്ഞെടുപ്പ്, ദുരന്ത നിവാരണം എന്നീ വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ഡപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജൂനിയര്‍ സൂപ്രണ്ടുമാര്‍, ക്ലര്‍ക്കുമാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ കളക്ടര്‍, ജില്ലാ മജിസ്റ്റ്രേറ്റ് ആയും പ്രവര്‍ത്തിക്കുന്നു. ജില്ലാ മജിസ്റ്റ്രേറ്റിനെ, രണ്ട് സബ് ഡിവിഷനല്‍ മജിസ്റ്റ്രേറ്റുമാരും, ആറ് എക്സിക്യൂട്ടീവ്‌ മജിസ്റ്റ്രേറ്റുമാരും സഹായിക്കുന്നു.
ജില്ലയെ ഭരണപരമായി രണ്ട് റവന്യൂ ഡിവിഷനുകൾ, 6 താലൂക്കുകൾ, 93 വില്ലേജുകള്‍ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി പൗരാവകാശരേഖ കാണുക

സ്ഥലം:

ഒന്നാം നില, സിവിൽ സ്റ്റേഷൻ, ബീച്ച് റോഡ്‌ , ആലപ്പുഴ-688001

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് കിഴക്കായി 1 കി.മി

ജനറൽ ആശുപത്രിയിൽനിന്ന്  1  കി.മി പടിഞ്ഞാറ്