ക്ലോസ്

വെള്ളപ്പൊക്കം

കനത്ത മഴയും കടൽക്ഷോഭവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം ദുസ്സഹമാക്കി. ജില്ലയിൽ പ്രക്ഷുബ്ധമായ മഴ, ജീവനും സ്വത്തിനും നാശം വരുത്തി. ജില്ലയിലെ താഴ്ന്നുകിടക്കുന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന സമുദ്ര നിരപ്പിലും താഴെയുള്ള കുട്ടനാട് പ്രദേശമാകെ വെള്ളത്തിനടിയിലായി. കൃഷി മേഖലയിലുള്‍പ്പെടെ വ്യാപകമായ നാശമുണ്ടായി. റോഡുകള്‍ ഗതാഗതയോഗ്യമല്ലാതെയായി; കുട്ടനാട് മൊത്തത്തില്‍ മറ്റുപ്രദേശങ്ങളിളില്‍ നിന്ന് ഒറ്റപ്പെട്ടു.
ജില്ലയിലെ ചെങ്ങന്നൂര്‍, അമ്പലപ്പുഴ , ചേര്‍ത്തല കാര്‍ത്തികപ്പള്ളി എന്നീ താലൂക്കുകളിലും വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടായി.
വെള്ളപ്പൊക്കം മൂലമുണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ കുറക്കുവാനും, ജനങ്ങളുടെ ജീവനും, സ്വത്തും സംരക്ഷിക്കാനും, ജില്ലാഭരണകൂടം തുടക്കം മുതല്‍ തന്നെ ജാഗരൂകരായി പ്രവര്‍ത്തിച്ചുവരുന്നു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
കൺട്രോൾ റൂം നമ്പർ : 04772238630
1077
04772236831

സ്ഥിതിവിവരക്കണക്കുകൾ
ഇനം അളവ്/എണ്ണം
മഴ മില്ലിമീടര്‍ അളവില്‍(ഇതു വരെ) 1112.44
മഴ മില്ലിമീറ്റര്‍ അളവില്‍(കഴിഞ്ഞ 24 മണിക്കൂറില്‍) 1.48
പരുക്കേറ്റവര്‍ 2
മരിച്ചവര്‍ 12
ഭവന നഷ്ടം 606 nos. (1,49,77,258/- രൂപയുടെ നഷ്ടം)
കൃഷി നഷ്ടം 36,61,41,300/-
പി.ഡബ്ല്യു.ഡി(ഏകദേശ നഷ്ടം) 500cr
കെ.എസ്.ഇ.ബി 1,17,00,000/-
ക്ഷീര വികസനം 2,69,84,450/-