ക്ലോസ്

നെഹ്രുട്രോഫി വള്ളംകളി

പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രുവിന്‍െറ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നെഹ്രുട്രോഫി വള്ളംകളി എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടത്തി വരുന്നു. വാശിയേറിയ മത്സര വള്ളംകളിയുടെ ആ ദിവസം കായല്‍തീരം ഒരു മനുഷ്യ മഹാസമുദ്രമായി മാറുന്നു. . വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം പേര്‍ ഈ മത്സര വള്ളം കളി കാണാന്‍ എത്തുന്നതായി കണക്കാക്കപ്പെടുന്നു..
ഏറ്റവുമധികം മത്സരാധിഷ്ഠതവും ജനപ്രിയവുമായ വള്ളം കളികളില്‍ ഒന്നാണിത്.

ഈ മത്സര വള്ളം കളിയിലെ പ്രധാന ഇനം ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ്. ഏകദേശം 100 അടിയ്ക്കുമേല്‍ നീളവും ഉയര്‍ന്ന മുന്‍ഭാഗവുമുള്ള ചുണ്ടന്‍ വള്ളങ്ങള്‍ നയന മനോഹരമാണ്…

കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്രുട്രോഫി വള്ളംകളി എന്ന ലിങ്ക് സന്ദര്‍ശിക്കുക