മീഡിയ പാസ്
അരൂർ ഉപതെരഞ്ഞെടുപ്പിനുള്ള മീഡിയ പാസിനുള്ള അപേക്ഷ
അരൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീഡിയ പാസിനുള്ള അപേക്ഷ സെപ്റ്റംബര്‍ 30 വൈകുന്നേരം അഞ്ചു വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കാം.
കൗണ്ടിംഗിന് ഇലക്ട്രോണിക് മീഡിയയില്‍നിന്ന് രണ്ടു പേര്‍ക്കും(ഒരു റിപ്പോര്‍ട്ടര്‍, ഒരു ക്യാമറാമാന്‍) അച്ചടി മാധ്യമങ്ങളില്‍നിന്ന് ഒരാള്‍ക്കും മാത്രമേ പാസ് അനുവദിക്കൂ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍നിന്ന് അറിയിച്ചിട്ടുണ്ട്.
പോളിംഗിനും കൗണ്ടിംഗിനും പ്രത്യേകം അപേക്ഷകള്‍ നല്‍കണം. അപേക്ഷകരുടെ പേര്, തസ്തിക, സ്ഥാപനം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളടങ്ങിയ പട്ടികയും രണ്ടു ഫോട്ടോകളും(പോളിംഗിനും കൗണ്ടിംഗിനും രണ്ടു ഫോട്ടോകള്‍ വീതം) ബ്യൂറോ ചീഫിന്‍റെ സാക്ഷ്യപത്രം സഹിതമാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങളും ഫോട്ടോയും നല്‍കേണ്ട ഫോര്‍മാറ്റ് ഇതോടൊപ്പം തന്നിരിക്കുന്ന ഫോർമാറ്റിൽ നൽകുക.